കണ്ണൂ‍ർ: മട്ടന്നൂർ നടുവനാട്ടിൽ വീട്ടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇയാൾക്ക്  പരിക്കേറ്റു. സിപിഎം പ്രവർത്തകനാണ് ഇയാൾ. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇയാൾ. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.