പീഡനക്കേസ് പ്രതി ബൈജുവിന്റെ ഫോട്ടോയ്ക്ക് പകരം  കുറ്റിപ്പുറം പകരനെല്ലൂരിലെ   ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ആലത്തിയൂർ അന്നശ്ശേരി ബാദിർ എന്നു യുവാവിന്റെ ഫോട്ടോ തെറ്റായി ചേർത്തതിൽ ഏഷ്യാനെറ്റ് ന്യൂസ് ക്ഷമ ചോദിക്കുന്നു. 

ആഗസ്റ്റ് 29 ന് വയനാട് മേപ്പാടിയിൽ സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു എന്നയാൾ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് സൈറ്റിലും അടുത്ത ദിവസം സ്പീഡ് ന്യൂസിലും നൽകിയിരുന്നു. പതിനാറുകാരിയെ ബസ്സിൽ പീഡിപ്പിച്ച ബൈജുവിനെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഈ വാർത്ത നൽകിയപ്പോൾ ബൈജുവിന്റെ ഫോട്ടോയ്ക്ക് പകരം കുറ്റിപ്പുറം പകരനെല്ലൂരിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ആലത്തിയൂർ അന്നശ്ശേരി ബാദിർ എന്നു യുവാവിന്റെ ഫോട്ടോ തെറ്റായി ചേർത്തതിൽ ഏഷ്യാനെറ്റ് ന്യൂസ് ക്ഷമ ചോദിക്കുന്നു. 

ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച ആലത്തിയൂർ അന്നശ്ശേരി ബാദിർ

സുഹൃത്തുകളോടൊപ്പമാണ് ബാദിർ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. ഫയർ ഫോഴ്സും സന്നദ്ധസംഘടനകളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആഗസ്റ്റ് 30-ന് മൃതദേഹം കണ്ടെത്തിയിരുന്നു. 24 കാരനായ ബാദിർ തിരൂരിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. മുഹമ്മദ് ബഷീർ, ബീന ദമ്പതികളുടെ മകനാണ് ബാദിർ. ബാസിൽ, ബാസിം എന്നിവരാണ് സഹോദരങ്ങൾ. ബാദിറിന്റെ കുടുംബത്തിന്റെ ദുഖത്തിൽ ഏഷ്യാനെറ്റ് ന്യൂസും പങ്ക് ചേരുന്നു. 

മേപ്പാടി പോക്സോ കേസ് പ്രതി ബൈജു