എംഎല്‍എ അന്‍വറാണ് ലീഗിനെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അന്‍വറിന് മറുപടിയുമായി അബ്ദുറബ്ബ് രംഗത്തെത്തി. 

ഫേസ്ബുക്കില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും മുന്‍മന്ത്രിയും അബ്ദു റബ്ബും രംഗത്ത്. എംഎല്‍എ അന്‍വറാണ് ലീഗിനെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അന്‍വറിന് മറുപടിയുമായി അബ്ദുറബ്ബ് രംഗത്തെത്തി. 

അബ്ദുറബ്ബ്, പിവി അന്‍വര്‍ എംഎല്‍എ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട്‌

'മുസ്ലിം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ല എന്ന ബഹു. മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തെറ്റുവന്നതില്‍ ഖേദിക്കുന്നു. ഒറിജിനല്‍ മൂരികളുടെ ചിത്രം പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു'- എന്ന കുറിപ്പോടെ പശുക്കളുടെ ചിത്രം ചേര്‍ത്താണ് അന്‍വര്‍ പോസ്റ്റിട്ടത്.

തൊട്ടുപിന്നാലെ പികെ അബ്ദുറബ്ബും രംഗത്തെത്തി. 'ആഫ്രിക്കയില്‍ നിന്നും തിരിച്ചുവന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട്(വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ വൈക്കലോ പിണ്ണാക്കോ കൊടുത്ത് മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കൊവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും ഒരു വലിയ കരുതലാണ്'- എന്നായിരുന്നു അബ്ദു റബ്ബിന്റെ പോസ്റ്റ്. ഇരുവരുടെ അണികളും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.