പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പൊലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിഞ്ഞാല്‍ പൊലീസില്‍ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന

തിരുവനന്തപുരം: മോഷണക്കേസിലെ പ്രതിയെ പിടിക്കാന്‍ പൊതുജനത്തിന്‍റെ സഹായം തേടി കേരള പൊലീസ്. കേരള പൊലീസിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഈ ദൃശ്യത്തിലെ വ്യക്തിയെ കണ്ടെത്താൻ കേരള പോലീസിനെ സഹായിക്കൂ എന്ന അഭ്യര്‍ത്ഥനയോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

തൃശൂർ മാള പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 269 /19 U/s 457, 380, 461 IPC പ്രകാരമുള്ള മോഷണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ് ഇതെന്നും കുറിപ്പില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തെ സി സി ടി വിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

മോഷ്ടാവെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുന്നവർ വിവരങ്ങള്‍ അറിയിക്കാനുള്ള നമ്പറുകളും പൊലീസ് പങ്കു വെച്ചിട്ടുണ്ട്. ഡിവൈഎസ് പി ചാലക്കുടി - 9497962589, ഇൻസ്‌പെക്ടർ മാള -9497987142 , 9946666561, 9497933682 എന്നീ നമ്പറുകളിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. 

പോസ്റ്റിന്‍റെ പൂര്‍ണ രൂപം