Asianet News MalayalamAsianet News Malayalam

ശാന്തി നിയമനത്തിനായി വ്യാജ രേഖകൾ ഹാജരാക്കി; നാല് പൂജാരിമാർക്ക് ഒരു വർഷം തടവ്

ശാന്തി നിയമനം നേടുന്നതിനായി തന്ത്രിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ നാല് പൂജാരിമാരെയാണ് കോടതി ശിക്ഷിച്ചത്. സുമോദ്, വിപിൻ ദാസ്, ബിജു മോൻ, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടി.

fake certificate for devaswom board temple priest appointment One year imprisonment for four  people
Author
First Published Nov 17, 2023, 7:56 PM IST

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ വ്യാജ രേഖകൾ ഹാജരാക്കി നിയമനം നേടിയവർക്ക് ഒരു വർഷം തടവ്. ശാന്തി നിയമനം നേടുന്നതിനായി തന്ത്രിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ നാല് പൂജാരിമാരെയാണ് കോടതി ശിക്ഷിച്ചത്. സുമോദ്, വിപിൻ ദാസ്, ബിജു മോൻ, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടി. പ്രതി പട്ടികയിലുണ്ടായിരുന്ന രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെ വെറുതെ വിട്ടു. 2008 ൽ നടന്ന നിയമത്തിലാണ് ക്രമക്കേട് കണ്ടത്തിയത്. വ്യാജ രേഖ കണ്ടെത്തിയതോടെ 4 പേരെയും പിരിച്ചു വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios