Asianet News MalayalamAsianet News Malayalam

മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റും ഇക്കോ സെൻസിറ്റീവ് സോൺ; കസ്തൂരിരംഗന്‍ മോഡല്‍ സമരത്തിന് കര്‍ഷകര്‍

കോഴിക്കോട് താമരശേരി മാനന്തവാടി ബത്തേരി രൂപതകളുടെ നേതൃത്വത്തില്‍ 14 കര്‍ഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരങ്ങളുടെ അദ്യഘട്ടമായി 13 വില്ലേജുകളിലൂടെയുമുള്ള വാഹന പ്രചരണ ജാഥ സെപ്റ്റംബര്‍ 28ന് തുടങ്ങും.

farmers and church protest against eco sensitive zones around malabar wildlife sanctuary
Author
Kozhikode, First Published Sep 21, 2020, 12:13 PM IST

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചുള്ള കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കസ്തൂരിരംഗന്‍ മോഡല്‍ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമരസമിതിയാണ് നേതൃത്വം ന‍ല്‍കുന്നത്. അതേസമയം കരട് വി‍ജ്ഞാപനത്തില്‍ പരാതിയുള്ളവർക്ക് അറിയിക്കാന്‍‍ ഇനിയും അവസരമുണ്ടെന്ന് വനംവകുപ്പ് വിശദീകരിച്ചു

കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ആകാശപരിധിയെ ഇക്കോ സെന്‍സിറ്റിവ് സോണായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനിമറിക്കിയിട്ട് ഒന്നരമാസമായി. വിജ്ഞാപനപ്രകാരം കോഴിക്കോട് വയനാട് ജില്ലകളിലായുള്ള 13 വില്ലേജുകളില്‍പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബലമേഖലയായി തീരുക. ജനവാസകേന്ദ്രങ്ങളെ ഇതില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോർട്ട് നല്‍കാന്‍ വിവിധ കർഷകസംഘടനകള്‍ സംസ്ഥാനത്തോടാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ തയാറായില്ല.

ഇതോടെയാണ് കോഴിക്കോട് താമരശേരി മാനന്തവാടി ബത്തേരി രൂപതകളുടെ നേതൃത്വത്തില്‍ 14 കര്‍ഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരങ്ങളുടെ അദ്യഘട്ടമായി 13 വില്ലേജുകളിലൂടെയുമുള്ള വാഹന പ്രചരണ ജാഥ സെപ്റ്റംബര്‍ 28ന് തുടങ്ങും. പരിഹാരമായില്ലെങ്കില്‍ ദേശീയ പാത ഉപരോധമടക്കമുള്ള സമരങ്ങൾക്കാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്. അതേ സമയം ഒക്ടോബര്‍ 5 വരെ കര്‍ഷകർക്ക് എതിര്‍പ്പറിയിക്കാമെന്നും അത് പരിഗണിച്ച ശേഷമെ അന്തിമ വിജ്ഞാപനമുണ്ടാകൂവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

 

Follow Us:
Download App:
  • android
  • ios