സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ തങ്ങളെ മർദ്ധിച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നും ബിജു പറയുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ബിജു പറഞ്ഞു.

വഞ്ചിയൂര്‍: ബിജെപിക്കെതിരായ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനിടെ കർഷക സമരനേതാവ് കെ.വി.ബിജുവിനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. തിരുവനന്തപുരം വഞ്ചിയൂരിൽ കർഷകവിരുദ്ധ നിലപാടെടുക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന പോസ്റ്ററുകൾ ഒട്ടിക്കുന്നതിനിടെയാണ് ആക്രമണം.

സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ തങ്ങളെ മർദ്ധിച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നും ബിജു പറയുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ബിജു പറഞ്ഞു.രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്ററാണ് കെവി ബിജു.