അടിയന്തരമായി രാത്രിയിൽ പരിഗണിച്ചതിൽ നിയമ വിരുദ്ധത ഉണ്ടെങ്കിൽ നടപടി വേണം.കേസിൽ ചീഫ് ജസ്റ്റിസ് വാദം കേൾക്കണമെന്നും ആവശ്യം

കൊച്ചി:അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കർഷക സംഘടനകൾ പരാതി നൽകും .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അറുപതോളം സംഘടനകളാണ് പരാതി നൽകുക.കേസ് വേഗത്തിൽ പരിഗണിക്കാൻ ഉണ്ടായ സാഹചര്യം അന്വേഷിക്കണം.അടിയന്തരമായി രാത്രിയിൽ പരിഗണിച്ചതിൽ നിയമ വിരുദ്ധത ഉണ്ടെങ്കിൽ നടപടി വേണം.കേസിൽ ചീഫ് ജസ്റ്റിസ് വാദം കേൾക്കണം എന്നും ആവശ്യം.അഞ്ചാം തിയതി രാവിലെ ചീഫ് ജസ്റ്റിസിന് നേരിട്ട് പരാതി നൽകും 

അതിനിടെ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കു തുല്യമായ നിയമപരമായ അവകാശങ്ങള്‍ അംഗീകരിച്ചു നല്‍കാനാകില്ലെന്നു സുപ്രീംകോടതി. കരയിലും വെള്ളത്തിലും കഴിയുന്ന സകല ജീവികള്‍ക്കും മനുഷ്യര്‍ക്കു തുല്യമായ നിയമാവകാശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരയ ബി.ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2020 മേയ് 27 കേരളത്തില്‍ സൈലന്റ്‌വാലിയില്‍ ഗര്‍ഭിണിയായ ആന പടക്കം വെച്ച പൈനാപ്പിള്‍ കടിച്ചു കൊല്ലപ്പെട്ട സംഭവം അടക്കം ചൂണ്ടിക്കാട്ടി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ കക്ഷി ചേര്‍ത്താണ് സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി എത്തിയത് . ഇടുക്കി ചിന്നക്കനാലില്‍ ഭീതി പരത്തുന്ന അരിക്കൊമ്പനെ മയക്കു വെടി വെച്ചു പിടി കൂടുന്നത് തടഞ്ഞ കേരള ഹൈക്കോടതി മൃഗങ്ങള്‍ക്കും ചില അവകാശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സമാന ആവശ്യം ഉന്നയിച്ചു നല്‍കിയ ഹര്‍ജിയില്‍ ഭരണഘടനപരമായി പരിശോധിക്കുമ്പോള്‍ തന്നെ ഇത്തരമൊരാവശ്യം കോടതിക്കു അനുവദിച്ചു നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.