കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മഞ്ചേശ്വരം എംഎൽഎയും കേസിലെ മുഖ്യപ്രതിയുമായ എംസി കമറുദ്ദീനെ ചോദ്യം ചെയ്യാൻ അനുമതി. പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ക്രൈം ബ്രാഞ്ച് സംഘം നാളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കമറുദ്ദീനെ ചോദ്യം ചെയ്യും.

റിമാൻഡിൽ കഴിയവേ. നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി കമറുദ്ദീൻ എംഎൽഎക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ആൻജിയോഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തി. തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടർന്നാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്.