തിരുവനന്തപുരം:കേരളത്തിന്‍റെ തലസ്ഥാനനഗരിക്ക് ഒരു പൊന്‍തൂവല്‍ കൂടി. ജര്‍മ്മനിയിലെ ഹംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയില്‍ തിരുവനന്തപുരം വിനോദ സഞ്ചാരികളുടെ പ്രിയഇടമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. ഈവര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ സര്‍വേയിലാണ് തിരുവന്തപുരം രണ്ടാം സ്ഥാനത്തെത്തിയത്.

4523 പാസഞ്ചേഴ്സാണ് സര്‍വേയില്‍ പങ്കെടുത്തതെന്ന് ഹംബര്‍ഗ് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചാണ്  ഒന്നാം സ്ഥാനത്തെത്തിയത്. തിരുവനന്തപുരം രണ്ടം സ്ഥാനത്തും  ഫിലിപ്പീന്‍സിലെ സെബു മൂന്നാം സ്ഥാനത്തും ഫിന്‍ലന്‍റിലെ ലാപ്ലന്‍റ് നാലാം സ്ഥാനത്തും ചൈനയിലെ ചോന്‍ഗിംഗ് അഞ്ചാം സ്ഥാനത്തും എത്തി.