Asianet News MalayalamAsianet News Malayalam

മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാൻ തടസമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം


രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ​ഗൗരവകരമായ രീതിയിൽ രോ​ഗബാധയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

feeding moms can take covid vaccination
Author
Thiruvananthapuram, First Published May 22, 2021, 6:38 PM IST

ദില്ലി: മുലയൂട്ടുന്ന അമ്മാമാർക്ക് വാക്സിൻ എടുക്കാമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. മുലയൂട്ടുന്നവർക്കും വാക്സിൻ എടുക്കാമെന്ന് നേരത്തെ വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്യുകയും ഇക്കാര്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. വാക്സിൻ എടുക്കാനായി അമ്മമാ‍ർ മുലയൂട്ടൽ നി‍ർത്തി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ​ഗൗരവകരമായ രീതിയിൽ രോ​ഗബാധയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രോ​ഗ ബാധിതരാവുന്ന കുട്ടികളിൽ മൂന്നോ നാലോ ശതമാനം പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂവെന്നും ആരോ​ഗ്യമന്ത്രാലയം കൂട്ടിച്ചേ‍ർത്തു. 
 
രാജ്യത്ത് കൊവിഡ് രണ്ടാം തരം​ഗം നിയന്ത്രണവിധേയമായി വരികയാണെന്നാണ് കേന്ദ്രസ‍ർക്കാരിൻ്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോ​ഗമുക്തരുണ്ട്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios