ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗ ബാധിതനായി മരണപ്പെട്ടത്.

കോഴിക്കോട്: നിപ (nipah) രോഗ ബാധിതനായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ (chief minister) ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗ ബാധിതനായി മരണപ്പെട്ടത്.

ആശുപത്രി ചെലവിനത്തില്‍ വന്ന തുകയായ 2,42,603 രൂപ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എംഎല്‍എ മുഖേന നല്‍കിയ അപേക്ഷയിലാണ് തുക അനുവദിച്ച് ഉത്തരവായത്. അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ട്രഷററായ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona