നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്.

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നൽകിയത്. അനധികൃത ഫ്ലക്സ് വച്ചതിന് സംഘടന പ്രസിഡൻറ് പി.ഹണിയെയും, പ്രവർത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്. ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നേരത്തെ നിയോഗിച്ചിരുന്നു. പിഴ അടച്ച് നടപടി ലഘൂകരിക്കാനാണ് സംഘടനയുടെ നീക്കം. ഫ്ലക്സ് സ്ഥാപിച്ചതിൽ വിശദീകരണം നൽകാൻ ഒരാഴ്ചത്തെ സമയം സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദമായതിന് പിന്നാലെ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു. 

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തുലാസിൽ, രാജിക്കൊരുങ്ങി 9 കൗൺസിലർമാർ; സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്

YouTube video player