വേനൽ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തെത്തി തീ അണക്കാൻ പരിശ്രമം നടത്തുന്നുണ്ടെങ്കിലും ശ്രമം ഫലപ്രദമാകുന്നില്ല.
കോട്ടയം: കോട്ടയത്ത് മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു. റെയിൽവേ പാലത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്.

വേനൽ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തെത്തി തീ അണക്കാൻ പരിശ്രമം നടത്തുന്നുണ്ടെങ്കിലും ശ്രമം ഫലപ്രദമാകുന്നില്ല. പാടം മുഴുവൻ കത്തി തീരുവാനാണ് സാധ്യത. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.




ചിത്രങ്ങൾ എസ് അജിത് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് കോട്ടയം
വേനൽ കടുത്തതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. തീപിടുത്തം നിലവിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
