കൊല്ലം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊല്ലത്തെ മത്സ്യബന്ധന ഹാർബറുകൾ അടച്ചു.  തങ്കശ്ശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം, മത്സ്യബന്ധന ഹാർബറുകളാണ് അടച്ചത്. തീരപ്രദേശത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഹാർബറുകളും അനുബന്ധ ലേല ഹാളുകളും അടയ്ക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനും ജില്ലാ കളക്ടറുമായ ബി അബ്ദുൾ നാസർ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കൊല്ലം തീരത്തെ ഹാർബറിൽ നിന്ന് മത്സ്യബന്ധനവും നിരോധിച്ചു.