ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമാണ് മത്സ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളതെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ആന്‍റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും മത്സ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്.

ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിയന്ത്രണങ്ങളോടെ നടത്താം. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഹാര്‍ബറില്‍ ഒരു സമയം 20 ആളുകള്‍ക്ക് പ്രവേശിക്കാം. ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona