വയനാട് വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇടുക്കി കട്ടപ്പനക്കടുത്ത വെള്ളയാംകുടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വൈത്തിരിയിലും കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. 

വയനാട് വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളായ കഹാർ, സൂഫിയാൻ ,ഷാബിർ എന്നിവരാണ് മരിച്ചത്

ഇടുക്കിയിലെ കട്ടപ്പനക്കടുത്ത വെള്ളയാംകുടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രാജൻ, ഏലമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.