ദില്ലിയിലെ റഷ്യൻ എംബസി ഇടപെട്ട് ഇവരെ തിരികെ കൊണ്ടു പോകാൻ നടപടി ആരംഭിച്ചിരുന്നു. 

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരികെ കൊണ്ടു പോകുന്നത് മാറ്റിവച്ചു. സന്ദർശക വിസയിലെത്തിയ 207 റഷ്യക്കാരാണ് കേരളത്തിൽ കുടുങ്ങിയിരുന്നത്. ദില്ലിയിലെ റഷ്യൻ എംബസി ഇടപെട്ട് ഇവരെ തിരികെ കൊണ്ടു പോകാൻ നടപടി ആരംഭിച്ചിരുന്നു. 

കുടുങ്ങി പോയവരെ തിരികെ കൊണ്ടു പോകാനായി പ്രത്യേക വിമാനം റഷ്യയിൽ നിന്നും എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ റഷ്യയിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടതിനാൽ അവിടെ നിന്നും വിമാനത്തിന് പുറപ്പെടാൻ സാധിക്കാതെ വരികയായിരുന്നു. 4,149 പേ‍ർക്കാണ് ഇതുവരെ റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 34 പേ‍ർ കൊവിഡ് ബാധിച്ച് അവിടെ മരണപ്പെട്ടു. രോ​ഗവ്യാപനം വ‍ർധിച്ചതോടെയാണ് വിമാനത്താവളങ്ങൾ അടച്ചിടാൻ റഷ്യൻ സ‍ർക്കാർ തീരുമാനിച്ചത്.