Asianet News MalayalamAsianet News Malayalam

Asianet News Exclusive : 'ജി20യിലൂടെ ഇന്ത്യ നയതന്ത്രത്തെ നവീകരിച്ചു, ജനകീയമാക്കി': എസ്. ജയശങ്കര്‍

ജി20 ഉച്ചകോടിക്ക് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആസ്ഥാനം സന്ദര്‍ശിച്ചു.

foreign minister s jaishankar asianet news visit exclusive interview apn
Author
First Published Sep 17, 2023, 12:47 PM IST

തിരുവനന്തപുരം : ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ നയതന്ത്രത്തെ നവീകരിച്ചുവെന്നും ജനകീയമാക്കിയെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ നയതന്ത്രത്തെ മീറ്റിങ് റൂമുകളിൽ നിന്ന് മാറ്റി ജനങ്ങളിലേക്ക് എത്തിച്ചു. 60 നഗരങ്ങളിലെ 200 പരിപാടികളിലൂടെ ജി20യുടെ സന്ദേശം ജനങ്ങളിലെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജി20 ഉച്ചകോടിക്ക് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആസ്ഥാനം സന്ദര്‍ശിച്ചു.

പിറന്നാൾദിനത്തിൽ സാധാരണക്കാർക്കൊപ്പം മെട്രോയാത്രയുമായി നരേന്ദ്രമോദി,13000കോടിയുടെ വിശ്വകർമ പദ്ധതിക്കും തുടക്കം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡിസ്നി സ്റ്റാർ കൺട്രി മാനേജർ ആൻറ് പ്രസിഡണ്ട് കെ മാധവന്‍, ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, അസോസിയേറ്റഡ് എഡിറ്റർമാരായ വിനു വി ജോൺ, പിജി സുരേഷ് കുമാർ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേരള സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും സംസ്ഥാനത്തേക്കുള്ള എല്ലാ യാത്രകളും സന്തോഷകരമാണെന്നും ജയശങ്കർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനായി വിദേശകാര്യ വിദഗ്ധന്‍  ടി. പി ശ്രീനിവാസൻ വിദേശകാര്യമന്ത്രിയുമായി പ്രത്യേക അഭിമുഖം നടത്തി. പ്രത്യേക അഭിമുഖം ഇന്ന് രാത്രി 9.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.  

 

asianet news

 

 

Follow Us:
Download App:
  • android
  • ios