Asianet News MalayalamAsianet News Malayalam

അതിരപ്പള്ളി അടഞ്ഞ അധ്യായം, ഇനിയൊരു സമയവായത്തിന് സാധ്യതയില്ല: വനം മന്ത്രി കെ.രാജു

 അതിരപ്പളള്ളി പദ്ധതിയെക്കുറിച്ച് ഇടതുമുന്നണിയിലെ ഘടകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Forest minister K raju on Athirappally project
Author
Athirappilly Water Falls, First Published Jun 12, 2020, 10:14 AM IST

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് വനംവകുപ്പ് മന്ത്രി കെ.രാജു രംഗത്ത്. അതിരപ്പള്ളി ജലവൈവദ്യുതപദ്ധതിയെക്കുറിച്ച് മന്ത്രിസഭയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. 

പാരിസ്ഥിതിക അനുമതിയോ കേന്ദ്ര അനുമതിയുടെ ക്ലിയറൻസോ പദ്ധതിക്കില്ല. അതിരപ്പളള്ളി പദ്ധതിയെക്കുറിച്ച് ഇടതുമുന്നണിയിലെ ഘടകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിൽ ഇനിയൊരു സമവായത്തിന് യാതൊരു സാധ്യതയുമില്ലെന്നും വനംമന്ത്രി തുറന്നടിച്ചു. 

തന്നെ സംബന്ധിച്ച ഇതൊരു അടഞ്ഞ അധ്യായമാണ്. വിഷയത്തിൽ സമവായമുണ്ടാക്കാനുള്ള യാതൊരു നീക്കവും നടന്നിട്ടില്ലെന്നും കെ. രാജു. നേരത്തെ പമ്പയിലെ മണലെടുപ്പ് സംബന്ധിച്ച വിഷയത്തിൽ വനംവകുപ്പും മുഖ്യമന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ ചൊല്ലിയും ഭിന്നതയുണ്ടായത്. 

Follow Us:
Download App:
  • android
  • ios