മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോൻ ജൂനിയർ അന്തരിച്ചു. 90 വയസായിരുന്നു.

തിരുവനന്തപുരം: മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോൻ ജൂനിയർ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1987 മുതൽ 1989 വരെ കെപിഎസ് മേനോൻ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛൻ കെ പിഎസ് മേനോൻ സീനിയർ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. 

കെപിഎസ് മേനോൻ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.