.ജയഘോഷിന്‍റെ സ്കൂട്ടർ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും എഴുതിയ ജയഘോഷിന്‍റെ കത്ത് പൊലീസിന് ലഭിച്ചു.

തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിന്‍റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ജയഘോഷിനെ കാണാതായത്. ജയഘോഷിന്‍റെ സ്കൂട്ടർ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും എഴുതിയ ജയഘോഷിന്‍റെ കത്ത് പൊലീസിന് ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം മുറുകുന്നതിനിടെ കഴിഞ്ഞ ജൂലായ് 16 ന് രാത്രിയാണ് ജയഘോഷിനെ ആദ്യം കാണാതായത്. പിറ്റേന്ന് കയ്യിൽ മുറിവേറ്റ നിലയില്‍ അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.