മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗില്‍ നിന്ന് രാജിവെച്ച ഷഹന കല്ലടി പറഞ്ഞു. 

മണ്ണാര്‍ക്കാട്: സിപിഎം നേതാവ് (CPM Leader) പി കെ ശശിയെ (PK Sasi) പുകഴ്ത്തി മുസ്ലിം ലീഗ് വനിതാ നേതാവ് (Muslim league woman leader) നടത്തിയ പ്രസംഗം വൈറല്‍. മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗില്‍ നിന്ന് രാജിവെച്ച ഷഹന കല്ലടി പറഞ്ഞു. മണ്ണാര്‍ക്കാട് തങ്ങളെ ശശിയില്‍ കാണാന്‍ കഴിഞ്ഞെന്നും ഷഹന പറഞ്ഞു. ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന ഷഹനയുടെ പ്രസംഗം വൈറലായി. സ്വീകരണ യോഗത്തിലായിരുന്നു ഷഹനയുടെ പ്രസംഗം.

എന്നെപ്പോലൊരാള്‍ക്ക് കൂടിനകത്തുന്നിന് ലക്ഷ്യം സാക്ഷാത്കരിക്കാനാകില്ല. അത് ഞാന്‍ തന്നെയാണ് മനസ്സിലാക്കേണ്ടത്. ആ ബോധത്തോടെയാണ് സിപിഎമ്മില്‍ എത്തിയത്. ലീഗ് വിട്ടതില്‍ കുറ്റബോധമില്ല. മുസ്ലിം ലീഗായാലും കോണ്‍ഗ്രസായാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായാലും മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശിയാണെന്നും ഷഹന പറഞ്ഞു. ലീഗിലായപ്പോഴും താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിലെ ഉന്നത നേതാക്കള്‍ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാര്‍ക്കാട്ടെ ലീഗില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ തങ്ങള്‍ പികെ ശശിയാണ്. എല്ലാ കാര്യങ്ങളും അവിടെയാണ് തീരുമാനിക്കുന്നതെന്നറിഞ്ഞപ്പോള്‍ എന്തിനാണ് ഇടയില്‍ ഒരാള്‍, നേരയങ്ങ് സഖാവിന്റടുത്ത് പോയി കാര്യങ്ങള്‍ പറഞ്ഞാല്‍ പോരെയെന്ന് തോന്നി. എന്നെപ്പോലൊരാള്‍ക്ക് ഇടയില്‍ ആളാവശ്യമില്ലെന്നും ഷഹന പറഞ്ഞു.

മണ്ണാര്‍ക്കാട് നഗരസഭാ മുസ്ലിം ലീഗ് കൗണ്‍സിലറായിരുന്നു ഷഹന പാലക്കാട്ടെ പ്രധാന വനിതാ നേതാവാണ്.


YouTube video player