മുന്‍ പ്രസിഡന്‍റ് കെ കെ ദിവാകരൻ,  ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്.

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലേ‍ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുന്‍ പ്രസിഡന്‍റ് കെ കെ ദിവാകരൻ, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും ഹർജി രാഷ്ട്രീയ പ്രേരിതവുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ പ്രതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്പ്പകൾ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സി ബി.ഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സർക്കാർ വാദം. ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എം വി സുരേഷ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട ഹർജിക്കാരൻ വ്യക്തിവിരോധം തീർക്കാനാണ് കോടതിയെ സമീപിച്ചതെന്നും സർക്കാർ സത്യവാങ്മൂലതിൽ വ്യക്തമാക്കിയിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona