കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ പ്രഭാതസവാരിക്കിറങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു. കൊച്ചി കസ്റ്റംസ് പ്രിവൻറീവ് ഇൻസ്പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിക്കാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിൻറെ മൊബൈൽ ഫോണ്‍ അക്രമിസംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. 

അക്രമി സംഘത്തിലെ ഒരാളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. ഏലൂര്‍ സ്വദേശിയായ ബോവിൻ ആണ് പിടിയിലായത്. മറ്റ് മൂന്ന് പേര്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്. പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനാണ് അക്രമി സംഘം കസ്റ്റംസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read Also: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ കോടിയേരി കുടുംബത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍...