തൃശൂര്‍: മുണ്ടൂർ ഇരട്ട കൊലപാതകം നാല് പ്രതികൾ കൂടി പിടിയിൽ. അബി, പ്രിൻസ്, മെൽവിൻ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24 നാണ് യുവാക്കളെ വെട്ടിക്കൊന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം  വെട്ടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.