Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ പൊതുവിദ്യാഭ്യാസത്തിന്‍റെ 'പ്രിസം', ടിഎൻജി പുരസ്കാരം എ പ്രദീപ് കുമാർ എംഎൽഎയ്ക്ക്

കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസന മാതൃകകളാണ് നാലാമത് ടിഎന്‍ജി പുരസ്കാരത്തിനായി പരിഗണിച്ചത്. 

fourth tn gopakumar award for a pradeep kumar mla
Author
Thiruvananthapuram, First Published Jan 23, 2020, 10:54 AM IST

തിരുവനന്തപുരം/കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്‍റെ നാലാമത് ടിഎന്‍ ജി പുരസ്കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന്. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ടി എൻ ഗോപകുമാറിന്‍റെ ചരമവാര്‍ഷികദിനമായ ജനുവരി 30-ന് കോഴിക്കോട്ട് വിതരണം ചെയ്യും.

കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസനമാതൃകകളാണ് നാലാമത് ടിഎന്‍ജി പുരസ്കാരത്തിനായി പരിഗണിച്ചത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും പുരോഗമിക്കുന്നതുമായ പൊതുവിദ്യാലയങ്ങളാണ് എ പ്രദീപ് കുമാറിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. 2 ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്കാരം.

ജനുവരി 30 വൈകിട്ട് 5.30-ന് കോഴിക്കോട് കാരപ്പറമ്പ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന പുരസ്കാരവിതരണച്ചടങ്ങ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മലയാളത്തിന്‍റെ അഭിമാനമായ എം.ടി വാസുദേവന്‍നായര്‍ പുരസ്കാരം സമ്മാനിക്കും.

അന്തരിച്ച എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ ഗോപകുമാറിനറെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 2017-ല്‍ ഡോ രാജഗോപാലിനും 2018-ല്‍ എം എം ചാക്കോയ്ക്കും 2019-ല്‍ നിപ രോഗബാധ തടയുന്നതിനായി നിസ്വാർത്ഥം ജോലി ചെയ്ത നഴ്സ് ലിനിക്ക് മരണാനന്തരബഹുമതിയായിട്ടുമാണ്, ഇതിന് മുമ്പ് ‍ടിഎന്‍ജി പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്:

പ്രദീപ് കുമാറിന്‍റെ ആ പ്രിസം പദ്ധതി എന്തായിരുന്നു? കാണാം..

Follow Us:
Download App:
  • android
  • ios