കോഴിക്കോട്: നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ പത്ത് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു. ഞായറാഴ്ച രാത്രി എഴ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.