പാലക്കാട്: അട്ടപ്പാടി ഭൂതുവഴി ഊരിൽ ഭവന നിർമ്മാണത്തിന്‍റെ മറവിൽ ആദിവാസികളുടെ പണം തട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂരിൽ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഭൂതുവഴി ഊരുലെ എഴ് പേരിൽ നിന്നായി 13 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.