മലപ്പുറം: വാഹനാപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ ദേശീയപാതയിലെ മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും അപകടം. വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട്‌  മറിഞ്ഞു വാതകം ചോർന്നു. 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. വാതകവുമായി പോകുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഇതേ തുടർന്ന് തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ബൈപ്പാസ് വഴി വാഹനം തിരിച്ചു വിട്ടാണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്. 

 പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഗതാഗതം ബൈപ്പാസ് റോഡിലൂടെ തിരിച്ചുവിട്ടു. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു. .ഐ.ഒ.സി ഉദ്യോഗസ്ഥരുടെ നേതൃത്യത്തിൽ അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. പുലർച്ചെ ആറ് മണിയോടെ വാതക ചോർച്ച അടച്ച് ഗതാഗതം പുനസ്ഥാപിച്ചു.