കൊച്ചി: ജാർഖണ്ഡിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ വൈദികർക്ക് നീതി നിഷേധിക്കുന്നതായി സീറോ മലബാർ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭഗൽപ്പൂർ രൂപതയിലെ വൈദികനായ ഫാദർ ബിനോയ് ജോൺ, സഭാപ്രവർത്തകനായ മുന്ന ഹാൻസ്ദ  എന്നിവരെ റിമാൻഡിൽ വച്ചത് അന്യായമായി ആണെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 

സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ അവകാശമാണ് ഇവർക്ക് നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബിനോയ് ജോണും മുന്ന ഹാന്‍സ്ദയും അറസ്റ്റിലായത്.