Asianet News MalayalamAsianet News Malayalam

'ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം'; സുരേഷ് ഗോപി വിഷയത്തിൽ പി എസ് ശ്രീധരൻ പിള്ള

സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി പി എസ് ശ്രീധരൻ പിള്ള രം​ഗത്തെത്തിയത്. 

goa governer PS Sreedharan Pillai on Suresh Gopi issue on journalist fvv
Author
First Published Oct 28, 2023, 1:16 PM IST

കൊച്ചി: സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം. രാജനൈതികതയല്ല എല്ലാത്തിന്റെയും ഉരകല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സുരേഷ് ഗോപിയുടെ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റം വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി പി എസ് ശ്രീധരൻ പിള്ള രം​ഗത്തെത്തിയത്. 

അതേസമയം, സുരേഷ് ഗോപിയുടെ മാപ്പപേക്ഷയിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക രം​ഗത്തെത്തി. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകർക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു. 

'സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം'; മോശമായ സ്പർശനം ആയി അനുഭവപ്പെട്ടുവെന്ന് മാധ്യമപ്രവർത്തക

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios