കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 66 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തു. 

റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ യാത്രക്കാരാണ് അറസ്റ്റിലായവര്‍. റീചാർജബിൾ ഫാനിന്റെയും സ്പീക്കറിന്റെയും ഉള്ളിൽ പാളികളാക്കിയാണ് സ്വർണം കൊണ്ടുവന്നത്.