ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതിൽ ബെംഗളൂരുവിൽ പ്രദര്‍ശിപ്പിച്ചു. ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശനത്തിന് വെച്ചതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ക്ഷേത്രത്തിൽ വെച്ച് പ്രത്യേക പൂജകളും നടത്തി
ബെംഗളൂരു: ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതിൽ ബെംഗളൂരുവിൽ പ്രദര്‍ശിപ്പിച്ചു. ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശനത്തിന് വെച്ചതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വാതിൽ വെച്ച് പ്രത്യേക പൂജകള്‍ നടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വര്‍ണം പൂശിയ വാതിൽ ബെംഗളൂരുവിലെത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സഹായി രമേഷ് റാവുവും ഉണ്ടായിരുന്നു. ചെന്നൈയൽ വെച്ചാണ് സ്വര്‍ണം പൂശിയതെന്നാണ് രമേഷ് റാവു പറയുന്നത്. വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിൽ വെച്ചാണ്. ദാരുശിൽപി നന്ദകുമാര്‍ ആണ് വാതിൽ നിര്‍മിച്ചത്. ബെംഗളൂരുവിൽ വെച്ചാണ് വാതിൽ നിര്‍മിച്ചതെന്ന് നന്ദകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.



