കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ സ്വപ്നയ്ക്ക് സ്വാഭാവികജാമ്യമാണ് ലഭിച്ചത്. എന്നാൽ എൻഐഎ ഉൾപ്പടെ റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായതിനാൽ സ്വപ്ന സുരേഷിന് ഇപ്പോൾ പുറത്തിറങ്ങാനാകില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേകകോടതിയാണ് ജാമ്യം നൽകിയത്. 
 
ജൂലൈ 8-ന് ബംഗളുരുവിൽ വച്ചാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസിൽ ആകെയുള്ള 17 പ്രതികളിൽ 10 പേർക്ക് ഇതുവരെ ജാമ്യം കിട്ടി. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായർക്ക് ഇതേ കേസിൽ മുമ്പ് ജാമ്യം ലഭിച്ചിരുന്നു.