കൊച്ചി: കസ്റ്റഡിയിൽ മാനസിക സമ്മർദ്ദം നേരിടുന്നതായി തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത്കേസ് പ്രതി സ്വപ്ന സുരേഷ് എൻഐഎ കോടതിയിൽ. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്നാണെന്ന് പറഞ്ഞ സ്വപ്ന കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവാദം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം 21 വരെയാണ് റിമാൻഡ് ചെയ്തത്.