വാളയാര്‍ അതിര്‍ത്തി വിട്ട് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് വടക്കഞ്ചേരിയിൽ വച്ച് വാഹനം കേടായത്. സ്വപ്നയെയും സന്ദീപിനെയും വണ്ടി മാറ്റിക്കയറ്റിയാണ് തുടർ യാത്ര

വടക്കഞ്ചേരി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപും ആയി കൊച്ചിക്ക് വരും വഴി വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിന് കേട് പാട്. ബെംഗലൂവിൽ നിന്ന് വരുന്നവഴിയാണ് വടക്കഞ്ചേരിയിൽ വച്ച് വാഹനം കേടായത്. ടയര്‍ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര. 

Add Asianetnews as a Preferred SourcegooglePreferred

വാളയാർ അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്നയേയും സന്ദീപിനേയും റോഡരികിൽ വണ്ടി നിര്‍ത്തി കുറച്ച് കൂടി വലിയൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികൾ ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ചെന്നെങ്കിലും പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല

വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ തുടരുമെന്നിരിക്കെയാണ് സുരക്ഷിതമായ മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചത്. 

പതിനൊന്നരയോടെ വാളയാറിൽ എത്തിയ സംഘം വടക്കഞ്ചേരി കുതിരാൻ വഴി തൃശൂര്‍ പാലിയേക്കര പിന്നിട്ട് കൊച്ചിക്ക് വരുന്നതാണ് റൂട്ട് . മൂന്ന് മണിയോടെ കൊച്ചിയിൽ സംഘം എത്തുമെന്നണ് പ്രതീക്ഷിക്കുന്നത്.