ദില്ലി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ബന്ധം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൽ ഒതുങ്ങില്ലെന്ന് വി മുരളീധരൻ.  സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രി നിലപാട് ഒരോ ദിവസവും മാറ്റുകയാണ്. ഇഡിയുടെ കണ്ടെത്തലിൽ തന്നെ കേരളത്തിലെ അധികാര കേന്ദ്രങ്ങൾ പ്രതികളെ സഹായിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനാണെന്നും സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പറയുന്നു എന്നും വി മുരളീധരൻ ആരോപിച്ചു,