ശാസ്താംകോട്ട: ജനാലയ്ക്കരികിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ മാല കവർന്നു. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയ്ക്കടുത്ത് തെറ്റിക്കുഴിയിലാണ് സംഭവം. തുറന്നുകിടന്ന ജനാലയിലൂടെ കൈയ്യിട്ട് മോഷ്ടാവ് കുഞ്ഞിന്റെ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

കടുത്ത ചൂട് കാരണമാണ് ജനാല തുറന്നിട്ട് കിടന്നത്. ഇത് മോഷ്ടാവ് അവസരമാക്കിയെന്നാണ് കരുതുന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.