Asianet News MalayalamAsianet News Malayalam

KRail : സിൽവർ ലൈൻ; വൻ പ്രചാരണത്തിന് സർക്കാർ; 50ലക്ഷം കൈപ്പുസ്തകം തയാറാക്കുന്നു

നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോ​ഗം വിളിച്ചു. പൊതു യോ​ഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി

government called tender to type 50 lakhs hand book for silver line project campaign
Author
Thiruvananthapuram, First Published Jan 12, 2022, 10:30 AM IST

തിരുവനന്തപുരം: കെ റെയിൽ (k rail)പ്രചാരണത്തിന് സർക്കാർ തയാറെടുക്കുന്നു. കൈ പുസ്തകം(hand book) തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം. പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോ​ഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി 
50ലക്ഷം കൈപ്പുസ്തകമാണ് സർക്കാർ തയാറാക്കുന്നത്. ഇതിനായി സർക്കാർ ടെണ്ടർ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും

നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോ​ഗം വിളിച്ചു. പൊതു യോ​ഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിർപ്പു കണ്ട് പദ്ധഥി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രം​ഗത്തെത്തിയിരുന്നു. അതിരടയാളക്കല്ലുകൾ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം

കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.

Follow Us:
Download App:
  • android
  • ios