തിരുവനന്തപുരം: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. സമരത്തിന്‍റെ പ്രാരംഭഘട്ടമെന്ന നിലയില്‍ അടുത്ത വെള്ളിയാഴ്ച്ച ഡോക്ടര്‍മാര്‍ ഒരു മണിക്കൂർ ഒപി ബഹിഷ്ക്കരിക്കും. രണ്ടാഴ്ചക്കകം തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമിനെയും ഒരു മണിക്കൂർ ബഹിഷ്കരണ സമരത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട് . 2009-ല്‍ ആണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്. ഇതിനു ശേഷം രണ്ടു തവണ ഹെൽത്ത് സർവീസിന് കീഴിലുള്ള ഡോക്ടർമാർക്ക് ശമ്പളം പരിഷ്കരിച്ചിരുന്നു.