തിരുവനന്തപുരം: പ്രളയാനന്തര കണക്കെടുപ്പുമായി ബന്ധപ്പെട്ട അപ്പീൽ നൽകുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടി. വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള അപ്പീലുകള്‍ ഈ മാസം 30 വരെ നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

മാർച്ച് 30 വരെ ലഭിച്ച അപ്പീലുകൾ ന്യായമെങ്കിൽ ജില്ലാ കലക്ടർമാർക്ക് തന്നെ തുക അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 30ന് ശേഷം ലഭിച്ച അപ്പീലുകൾ ജില്ലാ കലക്ടർ ഉൾപ്പെട്ട സമിതി പരിശോധിക്കണം. ഈ അപ്പീലുകള്‍ സത്യസന്ധമെന്ന് ബോധ്യപ്പെട്ടാൽ ഇവർക്കും നഷ്ടപരിഹാരം നൽകും.

ഇത്തരത്തിൽ ഈ മാസം 30 വരെ ലഭിക്കുന്ന അപ്പീലുകൾ പരിഗണിക്കണമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ പുതിയ ഉത്തരവ്. നിരവധി അപ്പീലുകൾ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് സമയം പുനർനിർണയിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.