കൊവിഡ് കാലത്ത് യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം.   

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം.