തിരുവനന്തപുരം: കൊവിഡ് ബാധിതനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. തുടര്‍ പരിശോധനകള്‍ക്കു വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഗവര്‍ണറുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴാം തീയതിയാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.