തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവർണര്‍. എല്ലാ സ്ഥാപനങ്ങൾക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ടെന്നും അതിനുള്ളിൽ നിന്നു കൊണ്ടേ അത് ചെയ്യാവൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. സർവകലാശാലകൾ മികവ് പുലർത്തണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിയമത്തിന് അതീതമായി ഇടപെടാൻ ആർക്കും കഴിയില്ല.

നിയമം ലംഘിച്ചു കൊണ്ടാകാരുത് ആളുകളുടെ പരാതികൾ പരിഹരിക്കേണ്ടത്. അതിന് നിയമപരമായ മാർഗങ്ങൾ ഉണ്ട്. എല്ലാ സർവകലാശാലകളും നിയമം അനുസരിച്ച് തന്നെ പ്രവർത്തിക്കണം. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സർവകലാശാലകൾക്ക് താൻ നിർദേശം നൽകിയിരുന്നതാണെന്നും ഗവർണർ പറഞ്ഞു. 

കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്ല പ്രതിച്ഛായ ആണുള്ളത്. സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലെ റിപ്പോർട്ട് ആർക്കും എതിരല്ല. എല്ലാവരും നിയമം അനുസരിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ടി മാത്രമുള്ള നടപടികളാണ് ഇതെല്ലാമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.