സ്പെഷ്യല്‍ റൂള്‍ അന്തിമമാകുന്നതോടെ ,സാങ്കേതിക യോഗ്യതയില്ലാത്തവര്‍, സ്ഥാനക്കയറ്റത്തിലൂടെ ജോയിന്‍റ് ആര്‍ടിഒ പദവിയിലെത്തുന്ന സാഹചര്യം ഇല്ലാതാകും
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ(motor vehicle department) സര്‍വ്വീസ് റൂള്‍ (service rule)ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. ജോയിന്‍റ് ആര്‍ടിഒ തസ്തികക്ക് സാങ്കേതിക യോഗ്യത അനിവാര്യമാണെന്ന് ഗതാഗതസെക്രട്ടറി ഉത്തരവിറക്കി.സ്പെഷ്യല്‍ റൂള്‍ അന്തിമമാകുന്നതോടെ ,സാങ്കേതിക യോഗ്യതയില്ലാത്തവര്‍, സ്ഥാനക്കയറ്റത്തിലൂടെ ജോയിന്‍റ് ആര്‍ടിഒ പദവിയിലെത്തുന്ന സാഹചര്യം ഇല്ലാതാകും.
മോട്ടോര്‍ വാഹനവകുപ്പില്‍ ഡിവൈഎസ്പി റാങ്കിലുള്ള തസ്തികയാണ് ജോയിന്‍റെ ആര്‍ടിഒ.ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ളോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും പോലീസ് ഓഫിസഴ്സ് ട്രെയിനിംഗും കഴിഞ്ഞവരെയാണ് നോട്ടോര്‍ വെഹിക്കള് ഇന്‍സ്പെക്ടര്‍മാരായി നിയമിക്കുന്നത്.ഇവരുടെ പ്രമേഷന്‍ തസ്തികയാണ് ജോയിന്‍റെ ആര്‍ടിഒ പോസ്റ്റ്. വകുപ്പില്‍ ക്ളകര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് സീനിയര്‍ സൂപ്രണ്ടാകുന്നവര്‍ക്കും ജോയിന്‍റ് ആര്‍ടിഒമാരായി നിലവില്‍ സ്ഥാനക്കയറ്റം ലഭിക്കും.
പതിനൊന്നാം ശമ്പളക്കമീഷന്‍റെ കാര്യക്ഷമത റിപ്പോര്‍ട്ടില്‍ സാങ്കേതിക യോഗ്യതയില്ലാത്തവരെ ജോയിന്‍റെ ആര്‍ടിഒമാരായി നിയമിക്കുന്നത് നിര്‍ത്തലാക്കാന്‍ ശുപാര്‍ശയുണ്ട്. സുപ്രീം കോടതി നിയോഗിച്ച റോഡ് സുര്കഷ സമിതിയും ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിലെ സര്‍വ്വീസ് റൂള്ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.എന്നാല്‍ സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണിലിനെ സമിപിച്ചു. കരട് സ്പെഷ്യല്‍ റൂള്‍ അന്തിമമാക്കുന്നതിന് മുമ്പ് ഹര്‍ജിക്കാരെയോ പ്രതിനിധികളേയോ കേള്‍ക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവായി. ഇതനുസരിച്ച് ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ ഭാഗം കേട്ട ശേഷമാണ് ഗതാഗത സെക്രട്ടറി ഉത്തരവിറക്കിയത്.
സീനിയര്‍ സൂപ്രണ്ടുമാരുടെ പ്രവൃത്തിപരിചയം ജോയിന്‍റ് ആര്ടിഓ തസ്തികക്ക് യോഗ്യമായ ഒന്നല്ലെന്നും,സാങ്കേതിക യോഗ്യത അനിവാര്യാമെന്നും ഗതാഗതസെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.നിയമസഭ സബ്ജക്ട് കമ്മറ്റി പരിഗണിച്ച് ,ചട്ടം തയ്യാറാക്കിയതിനു ശേഷം മാത്രമേ സര്‍വ്വീസ് റൂള്‍ ഭേദഗതി നിലവില്‍ വരികയുള്ളു.
