Asianet News MalayalamAsianet News Malayalam

ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നവീകരിക്കുമെന്ന് ഐ എൽ ആന്റ് എഫ് എസ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

പുല്ല് വളർന്ന് കാട് കയറിയ അവസ്ഥയിലാണ് ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയമി‌പ്പോൾ. നടത്തിപ്പിനുള്ള കമ്പനി നടപടിയൊന്നും എടുക്കാതായതോടെ സർക്കാർ കോടികൾ മുടക്കി നവീകരിക്കേണ്ട അവസ്ഥയിലായിരുന്നു. കരാർ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനിയിൽ നിന്നും സ്റ്റേഡിയവും അനുബന്ധം സ്ഥാപനങ്ങളും തിരിച്ചുപിടിക്കണമെങ്കിൽ 350 കോടിയുടെ  ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്നു. ഐ എൽ ആന്റ് എഫ് എസ് നവീകരണം ഏറ്റെടുത്തോടെ പ്രതിസന്ധി മാറിയിട്ടുണ്ട്

Greenfiled stadium will be renovated
Author
Thiruvananthapuram, First Published Sep 2, 2021, 2:28 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും ക്ലബും നവീകരിക്കും. 15 ദിവസത്തികം നവീകരണം പൂർത്തിയാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കമ്പനി ഐ എൽ ആന്റ് എഫ് എസ് . വെള്ളിയാഴ്ച മുതൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഐ എൽ ആന്റ് എഫ് എസ് അറിയിച്ചു. നവീകരണമില്ലാതെ ഗ്രീൻ ഫിൽഡ് നശിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

പുല്ല് വളർന്ന് കാട് കയറിയ അവസ്ഥയിലാണ് ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയമി‌പ്പോൾ. നടത്തിപ്പിനുള്ള കമ്പനി നടപടിയൊന്നും എടുക്കാതായതോടെ സർക്കാർ കോടികൾ മുടക്കി നവീകരിക്കേണ്ട അവസ്ഥയിലായിരുന്നു. കരാർ മാനദണ്ഡങ്ങള്‍ ലംഘിച്ച കമ്പനിയിൽ നിന്നും സ്റ്റേഡിയവും അനുബന്ധം സ്ഥാപനങ്ങളും തിരിച്ചുപിടിക്കണമെങ്കിൽ 350 കോടിയുടെ  ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്നു. ഐ എൽ ആന്റ് എഫ് എസ് നവീകരണം ഏറ്റെടുത്തോടെ പ്രതിസന്ധി മാറിയിട്ടുണ്ട്. 

ഗ്രീൻഫീൽഡ് നിർമ്മിച്ചത് ഐ എൽ ആന്റ് എഫ് എസ് കമ്പനിയാണ്. കേരള സ‍വ്വകലാശാലയുടെ ഭൂമി 15 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ബി ഓ ടി വ്യവസ്ഥയിൽ സർക്കാർ കൈമാറിയത്. സ്റ്റേഡിയം കൂടാതെ ക്ലബ്, ഹോട്ടൽ, കണ്‍വെൻഷൻ സെൻറർ എന്നിവയിൽ നിന്നുളള വരുമാനം ഈ കാലയളവിനുള്ളിൽ കമ്പനിക്കെടുക്കാം. സർക്കാർ 15 വ‍ർഷത്തിനുള്ള വാ‍ർഷിക ഗഡുക്കളായി 160 കോടി നൽകണമെന്നാണ് വ്യവസ്ഥ. ഗ്രീൻഫീൽഡിൻറെ പൂർ‍ണമായി പരിപാലനവും കരാ‍ർ കമ്പനിക്കാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios