Asianet News MalayalamAsianet News Malayalam

ഡി സി സി പുന:സംഘടന; കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് ശക്തം; രമേശ് ചെന്നിത്തയ്ക്ക് വേണ്ടി ആർ സി ബ്രി​ഗേഡ്

ഉമ്മൻചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിർത്തണമെന്നും വാട്ട്സ് ആപ് ചാറ്റിൽ പറയുന്നുണ്ട്. പട്ടികയിൽ അന്തിമ വട്ട ചർച്ച നടക്കാനിരിക്കെ ആണ് ചാറ്റ് പുറത്തായത്

group war is strong in state congress
Author
Thiruvananthapuram, First Published Aug 23, 2021, 1:19 PM IST

തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് ശക്തം. പുന:സംഘടന പട്ടിക ഇറങ്ങിയാൽ 
ശക്തമായി പ്രതികരിക്കണം എന്ന് നിർദേശിക്കുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ് അപ് ചാറ്റ് പുറത്തായി. ആർ സി ബ്രിഗേഡ് എന്ന പേരിലാണ് പുതിയ കൂട്ടായ്മ.

ഉമ്മൻചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിർത്തണമെന്നും വാട്ട്സ് ആപ് ചാറ്റിൽ പറയുന്നുണ്ട്. പട്ടികയിൽ അന്തിമ വട്ട ചർച്ച നടക്കാനിരിക്കെ ആണ് ചാറ്റ് പുറത്തായത്

ജില്ല കോൺ​ഗ്രസ് കമ്മറ്റികളു‍ടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഹൈക്കമാണ്ടിനെ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്നാണ് പട്ടിക തയാറാക്കിയതെന്നാണ് പരാതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios