പാലക്കാട്: പാലക്കാട് അലനല്ലൂരിന് സമീപം വിനോദസഞ്ചാരികൾക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മണ്ണാർക്കാട് കോട്ടോപ്പാടത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. 

മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ഇവരുടെ വാഹനം അടിച്ചു തകർത്തു. ആസാദ്‌ മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കൽ, ശ്രീനിഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാട്ടുകൽ പൊലീസ് കേസെടുത്തു.