തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനയായ മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു മുരളി. ഇതിനെ തുടർന്ന് 20 വർഷമായി എഴുന്നള്ളിപ്പുകൾക്ക് പോയിരുന്നില്ല. 

1981 ൽ ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള  മുരളി ലോഡ്ജ് ഉടമയാണ് ആനയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം  ആനയുടെ മൃതശരീരം നാളെ കൊടനാട് വനത്തിൽ എത്തിച്ച് സംസ്കരിക്കും.